Gallery

പെരുന്ന തോമസ് വീണ്ടെടുക്കപ്പെടുന്നു

This gallery contains 7 photos.

ചങ്ങനാശേരി പെരുന്ന പുലിക്കോട്ട് കുട്ടിസാറിന്റെയും തൃക്കൊടിത്താനം ചിങ്ങമ്പറമ്പിൽ മറിയമ്മയുടെയും മകനായി 1924ൽ ജനിച്ചു.നന്നേ ബാല്യത്തിൽ അമ്മ മരിച്ചു. കളരി ആശാന്മാരുടെയും അദ്ധ്യാപകരുടെയും പാരമ്പര്യമുള്ളതായിരുന്നു കുടുംബപശ്ചാത്തലം.അച്ഛന്റെ പുനർവിവാഹത്തോടെ അശാന്തമായ ബാല്യ-കൌമാരം. സ്കൂൾ പഠനകാലത്ത് തന്നെ ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി: ഒളിവിലും കഴിഞ്ഞു. കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ നിന്ന് മോചനം നേടാൻ വീടുവിട്ടിറങ്ങി,ഏതാനും വർഷം ഇന്ത്യമുഴുവൻ ചുറ്റിക്കറങ്ങി.തിരിച്ചെത്തി,കൊച്ചിയിൽ താമസമാക്കി. അവിടെ … Continue reading

Gallery

ആഹാരത്തിലെ കോളസ്ട്രോൾ അപകടകാരിയല്ലെന്ന് അമേരിക്കൻ വിദഗ്ദ്ധ സമിതി

                                                  കൊളസ്ട്രോളിനെക്കുറിച്ച് നമ്മൾ ഇക്കാലമത്രയും കേട്ടതെല്ലാം കെട്ടുകഥകൾ! ​                     … Continue reading

Gallery

സൈബർ നിയമം:ഭീതിദമായ നിശ്ശബ്ദത

This gallery contains 1 photo.

സൈബർ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച്‌ ഏപ്രിൽ ഒന്നാം തീയതിയിലെ “മാധ്യമം”ദിനപ്പത്രത്തിൽ എഴുതിയ ലേഖനം.സൈബർ നിയമം ബ്ലോഗർ മാർക്കും മൈക്രോബ്ലോഗർ മാർക്കുമിടയിൽ എത്രമാത്രം ഭീതിപരത്തുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഈ ലേഖനത്തിനു സൈബർലോകത്ത്‌ ലഭിച്ച “പിന്തുണ”. ലോകത്തെ ഏത്‌ വിഷയത്തെക്കുറിച്ചും എപ്പോഴും പ്രതികരിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയതേയില്ല.ഒരു”ലൈക്ക്‌” ഇട്ടാൽ പോലും പൊല്ലാപ്പിലായെങ്കിലോ? -അതിനാൽ … Continue reading

       എ.പി.ജെ അബ്ദുൾ കലാം;നന്മയുടെ പാഠങ്ങൾ                                                                       

the outsider

                                                                                                                                                                                                                                                      ഇത് പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള കുറിപ്പല്ല.                                              …

View original post 910 more words

Gallery

       എ.പി.ജെ അബ്ദുൾ കലാം;നന്മയുടെ പാഠങ്ങൾ                                                                       

This gallery contains 1 photo.

                                                                                … Continue reading

ബംഗാളി ഇംഗ്ലീഷ്, ക്വീൻസ് ഇംഗ്ലീഷ്

പ്രണബ് കുമാർ മുഖർജിയുടെ ‘ബംഗാളി ഇംഗ്ലീഷി’നെക്കുറിച്ച്,എന്തും ‘ഔ’ചേർത്ത് ഉച്ചരിക്കുന്നതിന്റെ  അഭംഗിയെക്കുറിച്ച്  ചിലരൊക്കെ ശങ്കാകുലരാണു.അഭിജാത ഇംഗ്ലീഷിന്റെ കാലത്ത് രാഷ്ട്രപതിഭവനിൽ നിന്ന് തനി ബംഗാളി ഇംഗ്ലീഷോ എന്നു സംശയിക്കുന്നവരോടാണു ഈ മറുചോദ്യം;
-ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലീഷ് എങ്ങനെ?
 കുറേ വർഷമായി മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയമാണിത്.കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ രാജ്ഞിയുടെ ഇംഗ്ലീഷ് ഉച്ചാരണവും,ശൈലിയും മാറിപ്പോയെന്നാണു ആരോപണം.
ക്വീൻസ് ഇംഗ്ലീഷ്,ബി.ബി.സി ഇംഗ്ലീഷ്,ഒക്സ്ഫോർഡ് ഇംഗ്ലീഷ് എന്നീ പേരുകളിൽ ലോകമെങ്ങും അറിയപ്പെടുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ രാജ്ഞി തന്നെ മായം ചേർത്താൽ,അത് തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അഭിജാതരുടെ സമൂഹം എങ്ങനെ സഹിക്കും?
തലമുറകളായി കൈമാറികിട്ടുന്ന ഉച്ചാരണമാണു ഇതിന്റെ സവിശേഷത എന്നതിനാൽ ആർ.പി അഥവാ റിസീവ്ഡ്                                           പ്രൊനൺസിയേഷൻ എന്നും ഭാഷാ ശാസ്ത്രജ്ഞർ ക്വീൻസ് ഇംഗ്ലീഷിനു പേരു നൽകിയിട്ടുണ്ടു.ബ്രിട്ടനു പുറത്ത് ഇന്ത്യയടക്കം മാതൃകയായി സ്വീകരിച്ചിരിക്കുന്ന ഈ വിശേഷപ്പെട്ട ഇംഗ്ലീഷ് ബ്രിട്ടനിൽ എത്രശതമാനം പേർ ഉപയോഗിക്കുന്നുണ്ട്?
വെറും രണ്ടു ശതമാനം പേർ.അതേ, ബ്രിട്ടനിലെ 98 ശതമാനം ജനങ്ങളും സംസാരിക്കുന്നത് ഇംഗ്ലീഷിന്റെ പ്രാദേശിക വകഭേദങ്ങളാണു.ഒക്സ്ഫോർഡ് സർവകലാശാലയുടെ 20 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഈ അഭിജാതമായ ഇംഗ്ഗ്ലീഷ് പ്രചരത്തിലുള്ളൂ എന്ന് എം.എ ക്ലാസിൽ ഫൊണറ്റിക്സ് അദ്ധ്യാപകൻ പഠിപ്പിച്ചത് ഓർമ്മവരുന്നു.പക്ഷേ,ബ്രിട്ടനിലെ ഭരണാധികാരികളുടേയും സമൂഹത്തിലെ ഉന്നതരുടേയും ഇംഗ്ലീഷിനു ലോകമെങ്ങും കുലീനസ്ഥാനം ലഭിച്ചു.നമ്മുടെ കോൺവെന്റ് സ്കൂളുകളിലും പബ്ലിക്ക് സ്കൂളുകളിലും ഒക്സ്ഫോർഡ് ഇംഗ്ലീഷ് അഭിമാനത്തോടെ പഠിപ്പിക്കുന്നു.കുട്ടികളെ ആ ഉച്ചാരണം തന്നെ ശീലിപ്പിക്കുന്നു.അതിൽ പ്രാഗൽഭ്യം നേടാത്തവരുടെ ഇംഗ്ലീഷിനെ അവജ്ഞയോടെ വീക്ഷിക്കുന്നു.ഒക്സ്ഫോർഡ് ഇംഗ്ലീഷ് മണിമണിയായി സംസാരിക്കുന്നവരുടെ മുന്നിൽ ഏതു കവാടവും തുറക്കപ്പെടുന്നു.ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞു ശീലിച്ചവർ പോലും ഉത്തരേന്ത്യക്കാരുടേയും തമിഴരുടേയും വന്യമായ ഉച്ചാരണംകേട്ട് ഊറിച്ചിരിക്കുന്നു.
ഒന്നാംതരം ഇംഗ്ലീഷ് സംസാരിക്കാനറിയാത്തവർ ദൃശ്യമാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് കോമാളികളായി ചിത്രീകരിക്കപ്പെടുന്നു.ദേശീയ മാദ്ധ്യമങ്ങൾ ലാലുപ്രസാദിനും മുലയം സിങ്ങിനും ചാർത്തിക്കൊടുത്ത പ്രതിച്ഛായ നോക്കുക.സാമ്പത്തിക വിദഗ്ധർ ചരമക്കുറിപ്പെഴുതി കൈയൊഴിഞ്ഞ ഇന്ത്യൻ റെയിൽവേയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിലേക്ക് നയിച്ച ഈ ഭരണാധികാരിയെ നിരക്ഷരനായ നാട്ടിൻപുറത്തുകാരൻ എന്നപോലെയാണു അവർ നിരന്തരം അവതരിപ്പിച്ചത്.ഔദ്യോഗികവസതിയിൽ പശുവിനെ വളർത്തിയ,പരസ്യമായി മുറുക്കിത്തുപ്പുന്ന, പച്ചയായ ഈ മനുഷ്യൻ സംസാരിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ഹിന്ദി പോലുമല്ല.അതിന്റെ പ്രാദേശിക വകഭേദമായഭോജ്പുരിയിൽ ആശയവിനിമയം നടത്തുന്ന,കോട്ടും സ്യൂട്ടുമിടാതെ ഐ.ഐ.എമ്മുകളിൽ പോലും തന്റെ ‘പ്രാകൃത’ രീതിയിൽ വിദ്യാർത്ഥികളോട് ഇടപെട്ട ഒരാളെ ഈ മാധ്യമങ്ങൾ എങ്ങനെ സഹിക്കും?
ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയാ‍യവർക്ക് ഇനി ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ പെടാപ്പാട് പെടേണ്ടിവരും.മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ അധസ്ഥിതരുടെ രാഷ്ട്രീയമുന്നേറ്റമാണു സംസ്ഥാന തലത്തിൽ മാത്രം വ്യാപരിച്ചിരുന്ന ഒരു വലിയ സംഘം നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് ഉയർത്തിയത്.ദേവഗൌഡയിലൂടെ പ്രധാനമന്ത്രിപദം പോലും തങ്ങൾക്ക് അന്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞു.
ഇന്ത്യൻ ഇംഗ്ലീഷ് പോലും നന്നായി അറിയാത്ത,നടപ്പിലും വേഷത്തിലുമൊക്കെ നാട്ടിൻ പുറത്തെ കർഷകരെ അനുസ്മരിപ്പിക്കുന്ന ഈ നേതാക്കളുടെ വൻ നിരയ്ക്ക് ദേശീയദിനപ്പത്രങ്ങൾ വിചിത്രമായ ഒരു വിളിപ്പേരും ചാർത്തി-റീജ്യണൽ സത്രപ്സ്!അവർ നിരന്തരം കാർട്ടൂണുകളിലൂടെ ആക്രമിക്കപ്പെട്ടു.കോമാളികളായി ചിത്രീകരിക്കപ്പെട്ടു.നെഹ്രുവും കൃഷ്ണമേനോനുമടക്കമുള്ള ദേശീയനേതാക്കൾ തങ്ങളുടെ ക്വീൻസ് ഇംഗ്ലീഷ് കൈമുതലാക്കി ദേശീയരാഷ്ട്രീയത്തിൽ എത്രയോ ഉയരങ്ങൾ കൈയ്യടക്കി.അതുകൊണ്ടായിരുന്നിരിക്കണം പ്രധാനമന്ത്രിക്കസേരയിലിരിക്കാനുള്ള ക്ഷണം “നോ ഇംഗ്ലീഷ്,നോ ഹിന്ദി” എന്നു പറഞ്ഞ് കാമരാജ് നിരാകരിച്ചത്.തമിഴൊഴികെ ഒരു ഭാഷയും അറിയാത്ത കാമരാജിനു ഒപ്പം കൂട്ടാൻ അന്ന് ദേശീയരാഷ്ട്രീയത്തിൽ മറ്റാരും ഉണ്ടാ‍യിരുന്നില്ലായിരിക്കാം.അതെന്തായാലും, അദ്ദേഹം അധികാരക്കസേര നിരാകരിച്ച ത്യാഗിയായി;കിങ് മേക്കറായി.
-ഇന്ന്,മാതൃഭാഷയ്ക്കപ്പുറം മറ്റൊനുമറിയാത്ത അസംഖ്യം നേതാക്കൾ ഡൽഹിയിൽ തന്നെയുണ്ടു.ഒരുപക്ഷേ അവരാണു ഇന്ന് നിർണ്ണായകശക്തി.തമിഴ് മാത്രം അറിയുന്ന അഴഗിരി ഇന്ന് കാബിനറ്റ് മന്ത്രിയാണു.ലോക്സഭയിൽ മന്ത്രിമാർക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കാനേ അനുവാദമുള്ളൂ.അതിനാൽ ഇതു രണ്ടുമറിയാത്ത മന്ത്രി, സഭയിൽ മിക്കദിബസവും ഹാജരാകാറില്ല. വന്നാൽ തന്നെ ഒന്നും മിണ്ടാറില്ല.ഒന്നാംതരം ഒക്സ്ഫോർഡ് ഇംഗ്ലീഷ് സംസാരിക്കുന്ന പി.ചിദംബരത്തിന്റേയും മണിശങ്കർ അയ്യരുടേയും സുബ്രഹ്മണ്യൻ സ്വാമിയുടേയും നാട്ടിൽ നിന്നാണു അഴഗിരിയും വരുന്നത് എന്നോർക്കണം.
                                                                                                                                                    മാതൃഭാഷ മാത്രം അറിയുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇനി എത്രകാലം ദേശീയരാഷ്ട്രീയരംഗത്ത് പിടിച്ചു നിൽക്കും?കാലം മാറുകയാണു.മഹാത്മാഗാന്ധിയുടേയും കാൾ മാക്സിന്റേയും അനുയായികൾ ബദ്ധവൈരികളാണെങ്കിലും മുൻപ് വേഷഭൂഷാദികളിൽ ഏതാണ്ട് ഒരുപോലെയായിരുന്നു.ഖദറിലോ കൈത്തറിയിലോ ഉള്ള മുണ്ടും ജൂബയും.
-ഇന്നോ?തനി ഗാന്ധിയനും തൊഴിലാളിവർഗ്ഗ നേതാവുമൊക്കെ ധരിക്കുന്നത് വിലകൂടിയ എക്സിക്യൂട്ടീവ് ഡ്രസ്.ലണ്ടനിലും ഹാർവാർഡിലും മറ്റും വിദ്യാഭ്യാസം.കുത്തകകമ്പനി സി.എം.ഡിമാരുടെ ജീവിതശൈലി.എന്നും അടിച്ചു പൊളി.ഡാൻസ് ആന്റ് ഡൈൻ !
ടി.വി ചാനലുകൾ ജനഹിതത്തെ രൂപപെടുത്തുന്ന കാലത്ത് പാർട്ടികളുടെ വക്താക്കളായി ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും തകർത്താടുന്നതിനു ഇഗ്ലീഷ്ഭാഷയിൽ അവഗാഹം വേണം.അതിനു ക്വീൻസ് ഇംഗ്ലീഷ് തന്നെ വേണം.ഇന്ത്യൻ ഇംഗ്ലീഷ് പോര.
-ഈ തിരിച്ചറിവ് ആദ്യം ഉണ്ടായത് ഇടതുപക്ഷത്തിനായിരിക്കണം.ഡൽഹിയിലെ ജെ.എൻ യുവിൽ നിന്ന് നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് അവർ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന വിമർശനം ഉണ്ടായത് ഈ സാഹചര്യത്തിലാകണം.                                                                                                                             ഈ.എം.എസിന്റേയോ സുന്ദരയ്യയുടേയോ, ഹർകിഷൻ സിങ്ങ് സൂർജിത്തിന്റേയോ ത്യാഗപൂർണമായ ജീവിതാനുഭവങ്ങൾക്ക് സമാനമായ പ്രവർത്തനപാരമ്പര്യമുള്ള നേതാക്കൾക്ക് ഇനിയൊരിക്കലും ദേശീയ നേതൃത്വത്തിലേക്ക് ഉയരാൻ കഴിയില്ല.മാദ്ധ്യമവാക്പയറ്റുകളിൽ പ്രാവീണ്യമില്ലാത്ത ഒരാളും ഇനി രാഷ്ട്രീയരംഗത്ത് അതിജീവിക്കില്ല.ടി.വി പേഴ്സണാലിറ്റികളല്ലാത്ത അച്യുതാനന്ദന്റേയും മായാവതിയുടേയും കരുണാനിധിയുടേയും,എന്തിനു ഏ.കെ അന്റണിയുടേയും മാർക്കറ്റ് വാല്യൂ അനുദിനം ഇടിഞ്ഞേക്കും.മാദ്ധ്യമമാർക്കറ്റിലെ എടുക്കാചരക്കുകൾക്കിനി ജനാധിപത്യ ഗോദയിൽ അൽ‌പ്പായുസ്സാണു.അവർ അവിടെ മൂക്കും കുത്തി വീഴുക തന്നെ ചെയ്യും.
അത് നന്നായി അറിഞ്ഞതിനാലാകാം രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ടെസ്റ്റും ഇന്റർവ്യൂവും അടക്കമുള്ള ടാലന്റ് ഹണ്ടു നടത്തി ചെറുപ്പക്കാരെ നിയമിക്കുന്നത്.തൃത്താലയിലെ  കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ചെടുത്ത വി.ടി ബലറാമിനെപ്പോലുള്ളവർ ഇത് ശരിവെക്കുന്നു.പിന്നാലെ മറ്റു സംഘടനകളും ഇത് മാതൃകയാക്കികൂടായ്കയില്ല.
ഇംഗ്ലീഷ് അൽ‌പ്പം അറിയാമെങ്കിലും ഹിന്ദിയിൽ മാത്രം പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മായാവതി പ്രൈമറിക്ലാസ് മുതൽ ഇംഗ്ലീഷ് നിർബ്ബന്ധിതമാക്കിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തയാളായിരുന്നു മുലായം സിങ്ങ്.പക്ഷേ,അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ് അച്ഛന്റെ നയം ചവറ്റുകുട്ടയിലേക്കെറിഞ്ഞുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.മായാവതിയെക്കാളും,രാഹുലിനെക്കാളും ‘സ്മാർട്ടായ‘ അഖിലേഷ് അട്ടിമറി വിജയം നേടിയത് രാഷ്ട്രീയത്തിലെ അത്ഭുതങ്ങളിൽ ഒന്ന്. ഭാവി വിജയം ഇംഗ്ലീഷിൽ പ്രവീണ്യം നേടുന്നവർക്കുള്ളതാകുന്നു.                                                                                               അലിഗഡ്,കൊച്ചി സർവകലാശാലയുടേതടക്കമുള്ള അഖിലേന്ത്യാഎൻട്രൻസ് പരീക്ഷകളിൽ ബീഹാറുകാരും ഉത്തർപ്രദേശുകാരും ആദ്യറാങ്കുകൾ കുറേവർഷങ്ങളായി കൈക്കലാക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു അവർ നൽകുന്ന പ്രാധാന്യം കാരണമാണു.അവരുടേത് ഇന്ന് പഴയ ‘ഹിംഗ്ലീഷ്’ അല്ല;അഭിജാത ബ്രിട്ടീഷുകാരോട് കിടപിടിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷാണത്.അതിനാൽ അധികംവൈകാതെ അവർ കേരളത്തെ ഇനിയും പിന്നിലാക്കി  നേട്ടങ്ങൾ കൊയ്യും.
അവിടത്തെ ക്യാമ്പസുകളിൽ നിന്ന് നേരെ ദേശീയരാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നവരിൽ ഇനിയൊരിക്കലും മറ്റൊരു ലാലുപ്രസാദ് ഉണ്ടാകാനിടയില്ല.ഉന്നത ബിരുദധാരികളും സിവിൾ സർവീസിലെ പ്രഗൽഭരും രാഷ്ട്രീയപാർട്ടികളുടേയും ഭരണത്തിന്റേയും നേതൃനിരയിലെത്തുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.ഇനി ഒരു ഇബിച്ചിവാവയ്ക്കും കാന്തലോട്ട് കുഞ്ഞമ്പുവിനും ലോനപ്പൻ നമ്പാടനും റാബ്രിദേവിക്കുമൊന്നും രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ജാതിയുംകുലമഹിമയുമൊന്നും നോക്കാതെ പന്ന്യൻ രവീന്ദ്രനെ ഒരു ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് അയച്ച് ചരിത്രം സൃഷ്ടിച്ചവരാണു തിരുവനന്തപുരത്തെ വോട്ടർമാർ.അതേ പന്ന്യൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മത്സരിച്ചിരുന്നെങ്കിലോ?ഒരു ലക്ഷം വോട്ടിന്റെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ശശി തരൂരിനു നൽകിയ വോട്ടർമാരിൽ നല്ലൊരുശതമാനവും വോട്ടുചെയ്തത് അദ്ദേഹത്തിന്റെ ശുദ്ധമായ ഇംഗ്ലീഷിനായിരുന്നുവല്ലോ!
ഭാവിയിൽ അത്യുന്നത പദവികളിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള നേതാവാണു ശശി തരൂർ.മായം ചേർക്കാത്ത ബ്രിട്ടീഷ്,അമേരിക്കൻ അക്സറ്റുകളിൽ അനർഗ്ഗളമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന നേതാക്കൾ വിരളമായത് അദ്ദേഹത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.വിവാദങ്ങൾ താൽക്കാലികമായി തളർത്തിയെങ്കിലും ഭാ‍വി രാഷ്ട്രീയനേതാക്കളുടെ വാ‍ർപ്പ് മാതൃകയായി തീരുകയാണു ശശി തരൂർ, ഇപ്പോൾ.
അതിനാൽ ഇനി നമ്മുടെ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയേ തീരൂ.അധികാരമോഹം രക്തത്തിലലിഞ്ഞു ചേർന്ന എല്ലാവരും ഇനി ശശി തരൂരിന്റേയും ജയ്റാം രമേഷിന്റേയും കാലടികളെ തന്നെ പിന്തുടരും. അത് ക്വീൻസ് ഇംഗ്ലീഷിന്റെ വഴിയാണു.
ബ്രിട്ടനിലെ രണ്ടേ രണ്ടു ശതമാനം പേർ മാത്രം സംസാരിക്കുന്ന ,എലിസബത്ത് രാജ്ഞിക്കുപോലും നാവുപിഴയ്ക്കുന്ന ക്വീൻസ് ഇംഗ്ലീഷിനു ഇനി ഇവിടെ സുവർണ്ണകാലം.ഇപ്പോൾ തന്നെ ബ്രിട്ടീഷുകാരെക്കാൾ പതിന്മടങ്ങാളുകൾ ഒക്സ്ഫോറ്ഡ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇന്ത്യയിലായിരിക്കണം.
എലിസബത്ത് രാജ്ഞിയുടെ നാട്ടിൽ ക്വീൻസ് ഇംഗ്ലീഷ് അന്യം നിന്നാലും ഇന്ത്യൻ മണ്ണിൽ ഇനി അതിനു പുതുജന്മം!

റെയ്സിനാ ഹിത്സിൽ നിന്ന് ഭാവിയിൽ മുഴങ്ങുന്നത് ക്വീൻസ് ഇംഗ്ലീഷ് മാത്രമായേക്കും.
Gallery

പ്രകൃതിജീവനം;ഇനി സംവാദത്തിന്റെ കാലം

This gallery contains 1 photo.

നാടുനീളെ ആശുപത്രികളും ഡോക്റ്റർമാരും വർദ്ധിക്കുമ്പോൾ എന്തുകൊണ്ടാണു രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്? പൊതുജനാരോഗ്യമേഖലയിലെ മികച്ച പ്രകടനത്തിന്റെ കൂടി പെരുമയിലായിരുന്നു ‘കേരള മോഡൽ’ വികസന മാതൃക ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടത്.അതിന്റെ അടിസ്ഥാനം സാർവത്രികമായ ആരോഗ്യപരിപാലനസംവിധാനമായിരുന്നു.കുറഞ്ഞ ശിശുമരണനിരക്കു മുതൽ ഒന്നാം ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്നത്ര ആയുർദൈർഘ്യം വരെ അതിന്റെ സദ്ഫലങ്ങളായി രേഖപ്പെടുത്തപ്പെട്ടു. പക്ഷേ,എല്ലാ കണക്കുകൂട്ടലുകളേയും കാറ്റില്പറത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കേരളം ആരോഗ്യരംഗത്ത് … Continue reading

Gallery

കുമാരൻ മാഷിന്റെ മൌലികാവകാശം

കുമാരൻ മാഷ് രാവിലെ ശീർഷാസനത്തിൽ നിൽക്കുമ്പോഴാണു അവരുടെ വരവ്. “എന്താണു?എന്തു വിശേഷം?റസിഡന്റ്സ് അസോസിയേഷന്റെ പുതിയ ടൂറോ മേളയോ മറ്റോ ഒണ്ടായിരിക്കും,അല്ല്യോ?” “മാഷിങ്ങനെ തലയും കുത്തി നടുമുറ്റത്ത് നിന്നാൽ എങ്ങനാ?ഞങ്ങൾക്കൽ‌പ്പം സംസാരിക്കാനുണ്ടു.” കാഞ്ചനയ്ക്ക് ക്ഷമ കെട്ടു. “മാഷിങ്ങനെ മാനേഴ്സില്ലാതെ…oh God !It’s horrible.” “കാഞ്ചൂ, പതുക്കെ…..കുമാരന്മാഷ് ശീർഷാസനത്തീന്നൊന്ന് എണീറ്റേ.ഒരു പ്രധാനകാര്യം പറയാനാ.” “ഒരു രണ്ടു മിനിറ്റ് വൈകീന്ന് … Continue reading

പറമ്പികുളത്ത് നിന്ന് ചില സദ് വാർത്തകൾ

പാലക്കാട് നിന്ന് നൂറുകിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ പറമ്പികുളം കടുവാസങ്കേതത്തിലെത്താം.തമിഴ്നാട്ടിലെ പൊള്ളാച്ചി,വാൽ‌പ്പാറ പ്രദേശങ്ങളിലൂടെ കടന്നേ പറമ്പികുളത്ത് എത്താനാകൂ.പൊള്ളാച്ചിയിൽ നിന്ന് ദൂരം 38 കിലോമീറ്റർ.285 സ്ക്വ യർ കിലോമീറ്റർ വിസ്തൃതിയുള്ള,പശ്ചിമഘട്ടമലനിരകളിലെ ഈ ജൈവവൈവിദ്ധ്യകലവറ പീച്ചി മുതൽ ഇരവികുളം ദേശീയോദ്യാനം വരെ വ്യാപിച്ചുകിടക്കുന്ന അപൂർവവനമേഖലയാണു.                                                                                                                                          കാട്ടുപോത്തും(wild gour),ആനകളും,കരിംകുരങ്ങും,രാജവെമ്പാലകളും,ചിത്രശലഭങ്ങളും അടക്കം പക്ഷിമൃഗാദികളുടേയും സസ്യങ്ങളൂടേയുമൊക്കെ വൈവിദ്ധ്യപൂർണമായ അസംഖ്യം ഇനങ്ങളുള്ള പരമ്പികുളം വംശനാശഭീഷണി നേരിടുന്ന സസ്യ- ജീവജാലങ്ങളടങ്ങിയ ലോകത്തെ 34 “ഹോട്ട്സ്പോട്ട്’കളിൽ ഉൾപ്പെടുന്നു.                                                                                                                                             ഇക്കഴിഞ്ഞ ദിവസങ്ങളിൽ പറമ്പികുളത്തേക്കൊരു ഔദ്യോഗികയാത്ര പോയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടത് ഈ കാടിന്റെ സ്വച്ഛന്ദസുന്ദരമായ അന്തരീക്ഷമായിരുന്നു.ആദ്യ ചെക് പോസ്റ്റ് കടന്ന് കടുവാസങ്കേതത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ യാത്രികരെ സ്നേഹപൂർവം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു;വന്യജീവികളുടെ സ്വൈര്യവിഹാരത്തിനു ഭംഗം വരുത്തുന്ന യാതൊന്നും ചെയ്യരുത്.വാഹനങ്ങൾ പതിയെ മാത്രം പോവണം.ഹോൺ മുഴക്കാനേ പാടില്ല.പാട്ട്വെച്ചും ബഹളമുണ്ടാക്കിയും അവരെ ഭയപ്പെടുഠരുത്.ആനപ്പാടിയിലെ ഇൻഫർമേഷൻ കൊണ്ടറിലെത്തുന്നതു വരെ വാഹനം നിർത്താനോ ഇടക്ക് ഇറങ്ങാനോ പാടില്ല.ചിലപ്പോൾ ജീവനു തന്നെ അപകടം നേരിട്ടേക്കാം.എന്തിനു, കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ‘അടിച്ചു പൊളിച്ച്’ ആഘോഷത്തിമിർപ്പിൽ ഇടക്കെവിടെയെങ്കിലും ഇറങ്ങിയാൽ തൊട്ടടുത്ത ഈറ്റക്കാട്ടിലോ പുൽമേട്ടിലോ മേയുന്ന കാട്ടാനക്കൂട്ടമോ,കാട്ടുപോത്തോ പ്രകോപിതരായി ആക്രമിച്ചേക്കാം.അത് അവരുടെ സ്വയം പ്രതിരോധമാണു.എല്ലാമൃഗങ്ങളിൽ നിന്നും നമ്മളൊക്കെ സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്.അതിനു 30 മീറ്ററെങ്കിലും അകലമുണ്ടായിരിക്കണമെന്നാണു പിന്നീട് സംസാരിച്ചപ്പോൾ പറമ്പികുളത്തെ ആദിവാസികൾ ഇക്കാര്യം എടുത്തു പറഞ്ഞു.                                                                                                                                                                                                                                        -വണ്ടി കുറേദൂരം മുന്നോട്ടുപോയപ്പോളാണു അക്കാര്യം ശ്രദ്ധയില്പെട്ടത്.റോഡിൽ ഇരുചക്രവഹനങ്ങളില്ല.അന്വേഷിച്ച പ്പോൾ അറിഞ്ഞു;ഇവിടെ ബൈക്കും സ്കൂട്ടറും മാത്രമല്ല,ഓട്ടോറിക്ഷയുൾപ്പെടെയുള്ള മുച്ചക്രവാഹനങ്ങളുമില്ല.എന്തിനു, സൈക്കിൾ പോലുമില്ല.അവയൊന്നും ഈ വനമേഖലയിൽ അനുവദിക്കപ്പെട്ടില്ല.അതിനു കാരണമുണ്ടു.ഇവയിലെ യാത്രികരെ വന്യമൃഗങ്ങൽ പിന്തുടർന്ന് ആക്രമിച്ച് കൊന്ന ചരിത്രമുണ്ട്.                                                                                                                                                                                                    കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടം എല്ലാം കൊണ്ടും ‘സൈലന്റ് സോൺ’ആണു.വാഹനങ്ങൾ തന്നെ കുറവ്.വൈകിട്ട് ആറിനും രാവിലെ 8നും ഇടയിൽ വനം വകുപ്പിന്റെ വാഹനങ്ങളല്ലാതെ മറ്റൊന്നും നിരത്തുകളിലുണ്ടാവില്ല.അവ നിറയെ വന്യജീവികൾ സ്വൈര്യസഞ്ചാരം നടത്തും.                                                                                                                                                                                            വാഹനങ്ങളുടെ ഇരമ്പൽ മാത്രമല്ല മദ്യപാനികളുടെ ആക്രോശങ്ങളും ഇവിടെ കേൾക്കുകയില്ല.പറമ്പികുളത്ത് മദ്യത്തിനും പ്രവേശനമില്ല.നാലു ആദിവാസി കോളനികളിലായി 750തോളം ആദിവാസികൾ താമസിക്കുന്ന ഇവിടെ മദ്യപിച്ച് ജീവിതം ഹോമിക്കുന്ന ഒരാളെയും നിങ്ങൽക്ക് കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണെന്നറിയാം.കാടർ,മലസർ,മുദുവർ,മലമലസർ എന്നിങ്ങനെ ആദിമജനത അധിവസിക്കുന്ന സുങ്കം,പൂപ്പാറ,ഫിഫ്ത്ത് കോളനി,കുരിയാർകുറ്റി,എർത്ത്ഡാം കോളനികളിൽ ഇന്ന് പട്ടിണിയില്ല.ടൂറിസവുമായി ബന്ധപ്പെട്ട്   കുടുംബത്തിൽ ഒരാൾക്കെങ്കിലും പണിയുണ്ടു.മുൻപ് ചില കുടികളിൽ കന്നുകാലികളെ വളർത്തിയിരുന്നു. അവ വന്യജീ വികളെ അധിവാസകേന്ദ്രങ്ങലിലേക്ക് ആകർഷിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പറമ്പികുളത്ത് കന്നുകാലി വളർത്തൽ നിരോധിക്കുകയായിരുന്നു.പകരം ഉപജീവനമാർഗം ഒരുക്കാമെന്ന് ഉറപ്പിന്മേൽ ഇവർ വനംവകുപ്പ് അധികൃതരുമായി പൂർണ്ണമായും സഹകരിച്ചു.ഇന്ന്   ഗാർഡുകളും ഗൈഡുകളും മുതൽ കാട്ടു തേനും നെല്ലിക്കയും കാന്താരി മുളകും മറ്റും ശേഖരിച്ച് സംസ്കരിച്ച്  ബ്രാൻഡഡ് ഉൽ‌പ്പന്നങ്ങളാക്കി വിൽക്കുന്നപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ വരെയുണ്ടു.                                                                                                                                                                                                                                                                ജനസംഖ്യയിൽ  ഏറ്റവും കുറവ് മലമലസരാണു.അടുത്തകാലം വരെയും കാട്ടിലെ പാറക്കെട്ടുകൾക്കു താഴെ താമസിച്ചിരുന്നവരായിരുന്നു ഇവർ.ഇപ്പോൾ ഫിഫ്ത്ത് കോളനിയിലെ വാർക്കക്കെട്ടിടത്തിൽ പാർക്കുന്ന ഇവർ  സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.മുൻപ് കൂട്ടത്തിൽ ആരെങ്കിലും മരിച്ചാൽ മൃതദേഹം ഈറ്റയിൽ പൊതിഞ്ഞുകെട്ടി ഉൾവനത്തിൽ കൊണ്ട് ഇട്ടശേഷം മറ്റൊരു ഭാഗത്തേക്ക് താമസം മാറ്റുകയായിരുന്നു പതിവ്.ഇപ്പോൾ ഇക്കൂട്ടരാണു പറമ്പികുളം ഹണി എന്ന പ്രശസ്തമായ തേനിൻന്റെ ഉല്പാദന-സംസ്കരണപ്രവർത്തനങ്ങൽ നടത്തുന്നത്.പരമ്പരാഗതമായി കൃഷിക്കാരായ പൂപ്പാറ കോളനിയിലെ മുതുവാന്മാർ ജൈവരീതിയിൽ കൃഷിചെയ്തുണ്ടാക്കുന്ന ഏലത്തിനും പഴത്തിനും അധികൃതർ അടുത്തിടെ ജൈവ സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ടു.അവ എക്കോ സ്റ്റാളുകലിലൂറ്റെ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടു.                                                                                                                                                                      ടൂറിസത്തിൽ നിന്നുള്ള വരുമാനം മുഴുവൻ ആദിവാസികൾക്ക് തന്നെ നൽകുകയാണു.അതുകൊണ്ടു തന്നെ അവർ ഇത് തങ്ങളുടെ സ്വന്തമായി തന്നെ കരുതുന്നു.എല്ലാകുടുംബങ്ങൾക്കും പട്ടയഭൂമിയുമുണ്ടു.                                                                                                                                                           കുടിയേറ്റക്കാരും കയ്യേറ്റക്കാരും ഇവിടെയില്ല.അങ്ങനെ,  വനം വകുപ്പിനിപ്പോൾ വനം കൊള്ളക്കാരെ പേടിക്കേണ്ട.മറ്റെല്ലായിടത്തും ആദിവാസികളെ മറയാക്കിയാണു വനസ്വത്തപഹരണം നടക്കുന്നത്.ഇവിടെ  കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.വർഷങ്ങളായി കാട്ടുതീ ഉണ്ടാകാത്ത കേരളത്തിലെ ഒരേയൊരു വനപ്രദേശവും ഇതു തന്നെയാണു.ആദിവാസികളുടെ നിതാന്ത ജാഗ്രതയാണു പറമ്പികുളത്തെ ഇക്കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാക്കുന്നത്. തദ്ദേശീയരുടെ ജീവിതത്തെ ഇവിടെ ടൂറിസം അത്ഭുതകരമാക്കി മാറ്റിമറിച്ചിരിക്കുന്നു.ഇതിന്റെ പ്രതിഫലനം നമ്മൾ വഴിയിൽ കാണുന്ന വന്യജീവികളുടേയും പക്ഷികളുടേയുമൊക്കെ പെരുമാറ്റത്തിൽ പോലും പ്രതിഫലിക്കുന്നുണ്ടു.നമ്മളുടെ തൊട്ടടുത്തുകൂടെ കാട്ടുപന്നി നടന്നു പോകും മലയണ്ണാനും മയിലും തൊട്ടടുത്ത് വന്നിരിക്കും.അപൂർവയിനം പക്ഷികളും കരിംകുരങ്ങും ആരെയും ഭയക്കാതെ ആർത്തുരസിക്കും.മെരുങ്ങാൻ മടിക്കുന്ന കാട്ടുപോത്തു പോലും കുറച്ചടുത്ത് വരെയെത്തും.അവർക്കറിയാം, തങ്ങളെ ആരും ഉപദ്രവിക്കുകയില്ലെന്നു.     ഇവിടെ കാണൂന്നതെല്ലാം പൊതൂടമസ്ഥതയിലുള്ളതാണു;സ്വകാര്യസ്ഥാപനങ്ങളോ അവയുടെ സാന്നിദ്ധ്യമോ ഇല്ലാതെ, പ്രകൃതിയെ നോവിക്കാതെ,മലീമസപ്പെടുത്താതെ എങ്ങനെ വിനോദസഞ്ചാരികളെ ആകർഷിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണു പറമ്പികുളം.                                                                                                                                                                                                                                 -ഒരു  കാര്യം കൂടി രേഖപ്പെടുത്തേണ്ടതുണ്ടു;പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പൊറുതിമുട്ടുന്നവർക്കും പറമ്പികുളം വഴി കാട്ടുന്നുണ്ടു.ഡസ്റ്റ് ബിന്നുകളിൽ വിനോദസഞ്ചാരികളിടുന്ന  പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ക്രഷറിൽ പൊടിച്ച് കോയമ്പത്തൂരിലയച്ച് അതിമനോഹരമായ കീചെയിനുകളാക്കി ടൂറിസ്റ്റുകൾക്ക് തന്നെ വിൽക്കുകയാണു!

Continue reading

Gallery

ടെലിവിഷൻ ഒരു സമൂഹത്തെ ആത്മഹത്യ ചെയ്യിക്കുന്ന വഴികൾ….                                                                                                                              

എന്റെ നാടായ മാവേലിക്കരയിലേള്ള ഓരോ യാത്രയും ഏറെ സന്തോഷം നൽകുന്നതാണു;ഒപ്പം വേദനയും.മാവേലിക്കര,കാർത്തികപ്പള്ളി ,തിരുവല്ല താലൂക്കുകൾ ഉ ൾപ്പെടുന്ന ഓണാട്ടുകര,അപ്പർ കുട്ടനാട് പ്രദേശങ്ങൾ ഇന്നും കാർഷികമേഖലയാണു.കേരളത്തിലെ ഏറ്റവും സമ്പന്നരായ,വിദ്യാസമ്പന്നരായ ആളുകൾ ഏറ്റവുമധികമുള്ളതും ഇവിടെയാണു.ഗൾഫിലും,അമേരിക്കയിലും, ഇപ്പോൾ ആസ്ത്രേലിയയിലും നിന്ന് ഇവിടേക്ക് മാസംതോറും ഒഴുകുന്ന വിദേശപ്പണം ഈ നാടിനെ സമൂലം മാറ്റിമറിച്ചു.               … Continue reading