സൈബർ നിയമം:ഭീതിദമായ നിശ്ശബ്ദത

20130415-185552.jpg
സൈബർ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച്‌ ഏപ്രിൽ ഒന്നാം തീയതിയിലെ “മാധ്യമം”ദിനപ്പത്രത്തിൽ എഴുതിയ ലേഖനം.സൈബർ നിയമം ബ്ലോഗർ മാർക്കും മൈക്രോബ്ലോഗർ മാർക്കുമിടയിൽ എത്രമാത്രം ഭീതിപരത്തുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഈ ലേഖനത്തിനു സൈബർലോകത്ത്‌ ലഭിച്ച “പിന്തുണ”.

ലോകത്തെ ഏത്‌ വിഷയത്തെക്കുറിച്ചും എപ്പോഴും പ്രതികരിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയതേയില്ല.ഒരു”ലൈക്ക്‌” ഇട്ടാൽ പോലും പൊല്ലാപ്പിലായെങ്കിലോ?
-അതിനാൽ മിക്കവരും മൗനിബാബമാരായി തുടരുന്നു.

മറ്റുള്ളവർ ആഗ്രഹിക്കുന്നതും ഇതാണു-ഈ ബദൽ മാധ്യമത്തെ നിശബ്ദമാക്കുക!